ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ചു. നവംബര്‍ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഖന്നയെ നിയമിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് നിയമനം സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്.
1960 മേയ് 14-നാണ് സഞ്ജീവ് ഖന്ന ജനിച്ചത്. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ദേവ് രാജ് ഖന്നയാണ് പിതാവ്. ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളേജില്‍ ഹിന്ദി ലക്ചററായിരുന്ന സരോജ് ഖന്നയാണ് മാതാവ്. ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് നിയമബിരുദമെടുത്തശേഷം ഡല്‍ഹിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു.
2005-ല്‍ ഖന്ന ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി. പിന്നീട് ഡല്‍ഹി ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയുമായി. 2025 മെയ് 13-വരെയാണ് സജ്ഞയ് ഖന്നയുടെ കാലാവധി