കൊച്ചി: ഓണ്‍ലൈനായി ചേര്‍ന്ന ബിജെപി കോര്‍ കമ്മിറ്റിയിൽ സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ തീരുമാനമായി. ഇനി മുതല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയായവര്‍ക്ക് വീണ്ടും തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാം. മണ്ഡലം, ജില്ലാ, സംസ്ഥാന തലത്തിൽ നേതൃസ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കിയവരെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ല എന്നായിരുന്നു നേരത്തെ ഉള്ള തീരുമാനം. ഇതോടെ കെ സുരേന്ദ്രനും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാവും.
ബിജെപി സംസ്ഥാന ഘടകത്തെ 30 ജില്ലകളായി വിഭജിക്കാനും തീരുമാനമായി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ റവന്യൂ ജില്ലകളിൽ ഇനി മൂന്ന് ജില്ലാ കമ്മിറ്റികള്‍ ഉണ്ടാകും. പത്തനംതിട്ട, വയനാട്, കാസര്‍കോട് ജില്ലാ കമ്മിറ്റികള്‍ ഒഴികെ മറ്റു ജില്ലകള്‍ എല്ലാം രണ്ടായി വിഭജിക്കാനും തീരുമാനമായി.