തൃശൂർ: കേരള കലാമണ്ഡലത്തിൽ ആദ്യ നൃത്ത അധ്യാപകനായി സ്ഥാനമേറ്റ് ആർ എൽ വി രാമകൃഷ്ണൻ. അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് തൃശ്ശൂര്‍ കലാമണ്ഡലത്തില്‍ പ്രവേശിക്കും. കേരള ചരിത്രത്തിൽ ആദ്യമായാണ് നൃത്ത അധ്യാപകനായി ഒരു പുരുഷന് ജോലിയില്‍ പ്രവേശിക്കുന്നത്. പ്രശസ്ത നടൻ കലാഭവൻ മണിയുടെ സഹോദരൻ ആണ് രാമകൃഷ്ണൻ.