ആലപ്പുഴ: കടവന്ത്ര സ്വദേശി സുഭദ്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ പുറത്ത്. കൊല്ലപ്പെട്ട സുഭദ്രയെ അറിയാമെന്നു മാത്യുവിന്റെ മാതാപിതാക്കള്‍. ആന്റി എന്നാണ് സുഭദ്രയെ ശര്‍മിള പരിചയപ്പെടുത്തിയത്. കല്യാണത്തിന് ശര്‍മിളയ്ക്കൊപ്പം സുഭദ്രയും ഉണ്ടായിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളും നടന്നിരുന്നു. ഇത്തരത്തില്‍ കടം വാങ്ങിയ പണം തിരികെ നല്കാത്തതിനാല് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടായെന്നും ഈ പണം തിരികെ ലഭിക്കാന്‍ സുഭദ്ര വീട്ടിലെത്തി ബഹളം വച്ചുവെന്നുമാണ് ഇവര്‍ ആരോപണം ഉന്നയിക്കുന്നത്.
ആലപ്പുഴയില്‍ ഒരു കോണ്‍വന്റിന്റെ അനാഥാലയത്തിലാണ് ശര്‍മ്മിള ഉണ്ടായിരുന്നത്. നല്ല കുട്ടിയാണെന്ന് മാത്യു വന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിവാഹത്തിലേക്ക് പോയത്. എന്നാല്‍ വിവാഹശേഷം മദ്യപിക്കുന്നയാളാണ് ശര്‍മ്മിള എന്ന് മനസിലായി. മദ്യപിച്ച് കഴിഞ്ഞാല്‍ വലിയ തോതില്‍ പ്രശ്നങ്ങളുണ്ടാക്കും. മാത്യുവിന്റെ അച്ഛനെയടക്കം അസഭ്യം പറഞ്ഞു. ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ പതിവാണെന്നും ഇവര്‍ പറയുന്നു.
Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?