കങ്കുവയിലെ അലർച്ച കുറയ്ക്കാൻ നിർമാതാവ്. സൂര്യ നായകനായി കഴിഞ്ഞ ദിവസം റിലീസ് ആയ ചിത്രമാണ് കങ്കുവ. ചിത്രം പുറത്തിറങ്ങിയതിന് ശേഷം നിരവധി വിമർശനങ്ങളാണ് ചിത്രത്തെ പറ്റി ഉയർന്നു വന്നത്. അതിൽ ഒന്നാണ് ചിത്രത്തിലെ സൗണ്ട് ക്വാളിറ്റിയുമായി ബന്ധപ്പെട്ട വിമർശനങ്ങൾ.
കങ്കുവയിലെ അമിതമായ അലർച്ചയും ശബ്ദവും ആരാധകരിൽ അസംതൃപ്തി ഉണ്ടാക്കിയിരുന്നു. അതേത്തുടർന്ന് നിരവധി വിമർശനങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ ആരാധകർ പങ്കുവെച്ചിരുന്നു.
വിമർശനങ്ങൾക്കൊടുക്കം പരിഹാരവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ നിർമാതാവായ ജ്ഞാനവേൽ രാജ. തിയറ്ററുകളിൽ സിനിമയുടെ ശബ്ദം മൈനസ് 2 ആയി കുറയ്ക്കാൻ വിതരണക്കാർക്ക് നിർദേശം നൽകിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. 15 ന് വൈകുന്നേരത്തോടെയോ 16 ടെയോ ഇത് പൂർണമായും നടപ്പിലാകും.
സമ്മിശ്ര പ്രതികരണങ്ങളുമായി മുന്നോട്ട് പോകുന്ന ചിത്രത്തിൽ സൂര്യ ഇരട്ട വേഷത്തിൽ എത്തിയിരിക്കുന്നു. ബോബി ഡിയോൾ വില്ലനായ സിനിമയുടെ സംവിധാനം ശിവ നിർവഹിച്ചിരിക്കുന്നു.