തെറ്റുപറ്റിയെന്ന് എഡിഎം തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്. കോടതി വിധിയില്‍ പറയുന്ന ഇക്കാര്യം ശരിയാണ്. സത്യം സത്യമായി പറയാതിരിക്കാന്‍ ആകില്ല. കുടുംബത്തിന്റെ ആരോപണങ്ങളും അന്വേഷിക്കട്ടെ. പ്രതികരിക്കുന്നതില്‍ പരിമിതിയുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
പിപി ദിവ്യയുടെ ജാമ്യഹര്‍ജി തള്ളിയുള്ള കോടതി ഉത്തരവിലൂടെ കളക്ടറുടെ മൊഴി ഇന്നലെ പുറത്തുവന്നത്. എന്നാല്‍ കോടതി ഇത് തള്ളുന്നുണ്ട്. തെറ്റുപറ്റിയെന്ന് പറയുന്നത് കൊണ്ട് കൈക്കൂലി വാങ്ങിയെന്ന് സമര്‍ത്ഥിക്കാന്‍ ആകില്ലെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. പി പി ദിവ്യയെ ചടങ്ങിലേയ്ക്ക് ക്ഷണിച്ചിട്ടില്ലെന്ന് അരുണ്‍ കെ വിജയന് ആവര്‍ത്തിച്ചു.
അതേസമയം റിമാന്‍ഡില്‍ കഴിയുന്ന പി പി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നല്‍കും. എന്നാല്‍ ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്‍ ബാബുവിന്റെ കുടുംബം കക്ഷിചേര്‍ന്നേക്കും. പി.പി ദിവ്യയ്ക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരിക്കും നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷിചേരുക.
ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കപ്പെട്ടാല്‍ പൊലീസിനോട് കോടതി റിപ്പോര്‍ട്ട് തേടിയേക്കും. പൊലീസ് റിപ്പോര്‍ട്ടും കേസ് ഡയറിയും ലഭ്യമായ ശേഷമാണ് ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കുക.