കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ സകാത്തിനെതിരെ വിമർശനവുമായി കാന്തപുരം അബൂബക്കർ മുസ്ലിയാർ. ആരും ബൈത്തു സകാത്തിന്റെ കമ്പനിയെ വിശ്വസിക്കരുത്. അതിൽ ആരും പെട്ടു പോകരുത്. സംഘടിത സകാത്തുമായി ഒരു കൂട്ടർ ഇപ്പോൾ വരികയാണ്.
നിസ്കാരവും നോമ്പും എല്ലാം തെറ്റിച്ചവരാണ് അവരെന്നും കാന്തപുരം പറഞ്ഞു. സകാത്ത് എന്ന സൽകർമ്മം മാത്രമാണ് അവസാനം ബാക്കിയുണ്ടായിരുന്നത്. ഇപ്പോൾ അതുംകൂടി നശിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ചില കുതന്ത്രങ്ങൾ കാണിച്ച് സാധുക്കളെ കബളിപ്പിച്ച് സംഘടിത സക്കാത്ത് കൊണ്ടുവരികയാണ് ഇപ്പോൾ നടക്കുന്നത്. മുതലാളിമാരെ കബളിപ്പിച്ചാണ് അവർ സംഘടിത സകാത്ത് നടപ്പാക്കാൻ പോകുന്നത്. ആ സംഖ്യ മറ്റു മാർഗത്തിലേക്ക് ചെലവഴിക്കാനാണ് അവരുടെ നീക്കം എന്നും കാന്തപുരം കൂട്ടിച്ചേർത്തു.