തൃശ്ശൂര്‍: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കെ രാധാകൃഷ്ണന് സാവകാശം നല്കി ഇ ഡി. അടുത്തമാസം ഏഴിന് ശേഷം ഹാജരായാല്‍ മതിയെന്ന് ഇ ഡി അറിയിച്ചു. ഇത് സംബന്ധിച്ച് അടുത്തമാസം ആദ്യം നോട്ടീസ് നല്‍കും. കെ രാധാകൃഷ്ണന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ ശേഷമായിരിക്കും അന്തിമ കുറ്റപത്രം സമര്‍പ്പിക്കുക.
കെ രാധാകൃഷ്ണനെ മുന്‍പും ചോദ്യം ചെയ്യലിനായി ഇഡി വിളിപ്പിച്ചിരുന്നു. എന്നാല്‍ അമ്മയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കണം എന്നും അതിനാല്‍ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു. അതേസമയം കെ രാധാകൃഷ്ണനെ ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്നാണ് ഇ ഡിയുടെ നിലപാട്.