കൊച്ചി: ഐ എസ് എല്‍ പതിനൊന്നാം സീസണിന് ഇന്ന് കിക്ക ഓഫ്. സെപ്തംബര്‍ 15 ന് തിരുവോണ നാളിലാണ് കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. കൊച്ചി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ പഞ്ചാബ് എഫ്സിയാണ് കൊമ്പന്മാരുടെ എതിരാളികള്‍. ഇന്നലെ ബ്ലാസ്റ്റേഴ്സിന്റെ പൂര്‍ണ സ്ക്വാഡിനെ പരിചയപ്പെടുത്തുന്ന മീറ്റ് ദി സ്റ്റാര്‍സ് ചടങ്ങ് കൊച്ചി ലുലുമാളില്‍ സംഘടിപ്പിച്ചു.
തിങ്ങി നിറഞ്ഞ ബാസ്സേഴ്സ് ആരാധകര്‍ക്ക് നടുവിലേയ്ക്കാണ് മലയാളത്തനിമയോടെ കസവുമുണ്ടുടുത്തു എല്ലാ താരങ്ങളും എത്തിയത്. മലയാളി താരം രാഹുല്‍ കെപിയാണ് താരങ്ങളെ മുണ്ടുടുക്കാനും മടക്കി കുത്താനും പരിശീലിപ്പിച്ചത്. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ ഒഴികെ ഉള്ള എല്ലാ താരങ്ങളും ടീം ഒഫിഷ്യല്‍സും ചടങ്ങിനെത്തിയിരുന്നു. സീസണിന് മുന്നോടിയായി കൊച്ചിയിലേക്ക് തിങ്കളാഴ്ചയാണ് താരങ്ങള്‍ വന്നത്.
Your article helped me a lot, is there any more related content? Thanks!