തൃശ്ശൂര്‍: അതിരപ്പിള്ളി പോലീസ് സ്റ്റേഷന് സമീപം വീണ്ടും കാട്ടാന ആക്രമണം. ഏഴാറ്റുമുഖം ഗണപതിയെന്ന ഒറ്റയാനാണ് പോലീസ് സ്റ്റേഷനില്‍ ആക്രമണവുമായി എത്തിയത്. കഴിഞ്ഞ ആഴ്ചയിലും ഇതേസ്ഥലത്ത് എത്തി തെങ്ങില്‍ നിന്ന് പട്ടയും ഇളനീരും അടര്‍ത്തി തിന്നശേഷം മടങ്ങിപോയിരുന്നു. ഇത്തവണ പോലീസ് സ്റ്റേഷന് സമീപത്തുള്ള ട്രൈബല്‍ ഹോസ്റ്റലിലെ കവുങ്ങുകളും തെങ്ങുകളുമാണ് നശിപ്പിച്ചത്. ആനയുടെ പതിവായുള്ള സന്ദർശനത്തോടെ നാട്ടുകാർ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. ജനവാസമേഖലകളിലെ കാർഷിക വിളകൾ നശിപ്പിക്കുകയും ആളുകളെ ഭയപ്പെടുത്തുകയും ചെയ്തിരുന്നു.