നടി കീർത്തി സുരേഷിന്റെ വിവാഹ ക്ഷണക്കത്ത് പുറത്ത്. ബാല്യകാല സുഹൃത്തായ ആൻ്റണി തട്ടിലുമായുള്ള ബന്ധം അടുത്തിടെ ആണ് പുറത്ത് വന്നത്. പ്രണയം സ്ഥിരീകരിച്ച കീർത്തി സുരേഷ് ഡിസംബർ 12 ന് ആന്റണിയുമായി പുതിയ ജീവിതത്തിലേക്ക് കടക്കും.
ഗോവയിലാണ് വിവാഹചടങ്ങുകള്‍ നടക്കുക. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് അതിഥികള്‍. എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ മുഴുവന്‍ സമയ ബിസിനസ്സുകാരനാണ്. നിർമാതാവ് സുരേഷ് കുമാറിന്റെയും പഴയകാല നടി മേനകയുടെയും മകളാണ് കീർത്തി.