തിരുവനന്തപുരം: കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഒരു മില്യണ്‍ ഫോളോവേഴ്സ് എന്ന നേട്ടം കൈവരിച്ചു. ‘ബിജെപി4കേരളം’ എന്ന പേജാണ് 10 ലക്ഷം പേരെ നേടി ഈ നേട്ടം കൈവരിച്ചത്. സിപിഐഎമ്മിനെയും കോണ്‍ഗ്രസിനെയും പിന്തള്ളിയാണ് ബിജെപിയുടെ നേട്ടം. ഈ നേട്ടത്തിന്റെ സന്തോഷം ഫെയ്സ്ബുക്ക് പേജിലുടെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് അറിയിച്ചു.
കേരളത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടേയും ഒഫീഷ്യല്‍ പേജിന് ഈ നേട്ടം കൈവരിക്കാനായിട്ടില്ല. അഭിനന്ദനങ്ങള്‍ കേരളാ സോഷ്യല്‍ മീഡിയ ടീം….’ എന്ന് ഫേസ്ബുക്കില്‍ സുരേന്ദ്രന് കുറിച്ചു. സിപിഐഎമ്മിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് 7,71,000 ഫോളോവേഴ്സും കോണ്‍ഗ്രസിന് 3,52,000 ഫോളോവേഴ്സുമാണുള്ളത്.
I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.