നിലമ്പൂര്‍ : ഞാന്‍ ഉന്നയിച്ച വിഷയങ്ങള്‍ അഴിമതിക്കാരായ ചില പൊലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ മാത്രമാണെന്നും മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചുകൊണ്ടേയിരിക്കയാണെന്നും പി വി അന്‍വര്‍ എം എല്‍ എ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കേരളത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായ പൊലീസ് ഓഫീസര്‍മാരുണ്ട് ഇവിടെ. പക്ഷേ, മുഖ്യമന്ത്രിതന്നെ സൂചിപ്പിച്ച പുഴുക്കുത്തുകളെ പറ്റിയാണ് ഞാന്‍ പറഞ്ഞത്. അവര്‍ക്കെതിരേയാണ് എന്റെ പോരാട്ടം.
മുഖ്യമന്ത്രിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്, അത് മാറും. പൊലീസിന്റെ മനോവീര്യം തകര്‍ക്കാന്‍ ആരും തയ്യാറല്ല. ഉപദേശം കൊടുക്കുന്നവര്‍ തെറ്റിദ്ധരിപ്പിക്കയാണ്. സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ പറ്റുന്ന അവസ്ഥയിലേക്ക് മാറണം.
മനോവീര്യം തകര്‍ക്കുന്നുവെന്ന അഭിപ്രായം മുഖ്യമന്ത്രി തിരുത്തണം. മലപ്പുറം മുന്‍ എസ് പി സുജിത് ദാസിന്റെ ഫോണ്‍ ചോര്‍ത്തിയത് തെറ്റാണെന്നാണ് സി എം പറഞ്ഞത്. അത് ഞാന്‍ നേരത്തെ പറഞ്ഞതാണല്ലോ, ചെയ്തത് ചെറ്റത്തരമാണ് എന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.
എന്നാല്‍ എനിക്ക് വേറെ വഴിയില്ലാതെ വന്നതോടെയാണ്. ആ ഫോണില്‍ പറയുന്ന കാര്യങ്ങള്‍ മുഴുവന്‍ പുറത്തുവിട്ടിട്ടില്ല. പതിനായിരം രൂപയുടെ മരം വെട്ടിമാറ്റിയ സംഭവത്തിലാണ് ഞാന്‍ ഇടപെട്ടത്. അയാള്‍ എന്റെ കാലുപിടിച്ച് കരഞ്ഞു നടന്നതാണ് ഞാന്‍ പുറത്തുവിട്ടത്. ആരോപണം അന്വേഷിച്ച് തെറ്റുകാരനല്ലെങ്കില്‍ വെറുതെ വിടാമല്ലോ.
കൊള്ളയ്ക്കും കൊലയ്ക്കും കൂട്ടുനിന്ന പൊലീസ് ഓഫീസര്‍, അഞ്ചു വയസുള്ള കുട്ടിയെപ്പോലെ എല്ലാ ചോദ്യത്തിനും എനിക്കും ഉത്തരം തന്നു.
ഞാന്‍ ഇക്കാര്യം പുറത്തുവിട്ടില്ലായിരുന്നുവെങ്കില്‍ ഇതൊക്കെ എവിടെ എത്തും. തെളിവുകള്‍ ഉണ്ടായിട്ടും കേസുകളൊന്നും എവിടെയും എത്തില്ലല്ലോ.
മുഖ്യമന്ത്രിയോട് എനിക്കുള്ള ഒരു അഭ്യര്‍ത്ഥന മാത്രമേയുള്ളൂ. സ്വര്‍ണം കടത്തിയ കുറ്റവാളികളെ മഹത്വവല്‍ക്കരിക്കുന്നു എന്നാണ് സി എം പറയുന്നത്. 182 കേസുകള്‍ പൊലീസ് പിടിച്ചിട്ടുണ്ട്. ഈ കേസില്‍ പെട്ട പ്രതികളെ മഹത്വവല്‍ക്കരിക്കുന്നു എന്നാണ് സി എം പറഞ്ഞത്. എന്നാല്‍ ഇതൊന്നും ശരിയല്ല.
ഒരു സ്വര്‍ണക്കടത്ത് പ്രതി ഒരു മാധ്യമത്തോട് പറഞ്ഞ സംഭവമാണിത്. 172 സ്വര്‍ണക്കടത്ത് കേസുകളിലും അന്വേഷണം നടത്തട്ടേ. ഇവരെ എങ്ങോട്ടാണ് കൊണ്ടുപോയത്. ആരാണ് സ്വര്‍ണം ഉരുക്കിയത്. ഇത് പൊലീസ് റിപ്പോര്‍ട്ടുമാത്രം വച്ചാണ് ഇക്കാര്യം പറഞ്ഞത്. ഈ കേസ് മുഖ്യമന്ത്രി ഒന്നുകൂടി പഠിക്കണം.
രാജ്യം അനുശാസിക്കുന്ന നിയമം അനുസരിച്ച് ആരാണ് പിടിക്കേണ്ടത്. കസ്റ്റംസല്ലേ. എന്തുകൊണ്ടാണ് വിവരം നല്‍കാത്തത്. 20 ശതമാനം റിവാര്‍ഡാണ് ഇന്‍ഫോര്‍മര്‍ക്ക് കിട്ടും. ഇന്നുവരെ റിവാര്‍ഡ് കിട്ടിയോ. കൊണ്ടോട്ടിയിലെ തട്ടാന്റെ കാര്യം മാത്രം അന്വേഷിച്ചാല്‍ മതി. കൊണ്ടോട്ടിയിലെ എല്ലാവര്ക്കും ഇതൊക്കെ അറിയാം.
കാരിയര്‍മാരെ മര്‍ദ്ദിച്ച് മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെടുത്തുകയാണ്. ഇതൊക്കെ എല്ലാവര്ക്കും അറിയാം. അന്വേഷണം എവിടെയും എത്തിയില്ലല്ലോ. ഞാന്‍ ഇതിനുള്ള തെളിവുകള്‍ അന്വേഷിച്ചതാണ്. ആരും പരാതിയുമായി രംഗത്തുവരുന്നില്ല.
സി എമ്മിന്റെ ഓഫീസ് ഇത് അന്വേഷിക്കണം. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതുപോലെ അല്ല. പൊലീസിന് എന്ത് ഉത്തരവാദിത്വമാണുള്ളത്. കസ്റ്റംസ് ആണ് കേസ് എടുക്കേണ്ടത്. പൊലീസ് പിടിച്ചുകൊണ്ടുപോയി അവര്‍ക്ക് ആവശ്യമുള്ള സ്വര്‍ണം എടുത്താണ് കോടതിയില്‍ ഹാജരാക്കുന്നത്.
കസ്റ്റംസ് ആക്ട് 108 ന് മാത്രമാണ് വില. ഇതുവരെ പൊലീസ് പിടിച്ച ഒരു കേസും നിലനില്‍ക്കില്ല. ഇതില്‍ നിന്നും എന്താണ് മനസിലാക്കേണ്ടത്. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടേയിരിക്കയാണ്.
പി ശശി കടച്ചുന്ന സ്വര്‍ണത്തില്‍ പങ്കുപറ്റുന്നുണ്ടോ എന്നും അന്വേഷിക്കണം. 170 ആളുടെ പേരില്‍ കേസ് അന്വേഷിച്ചതായി അറിയില്ല. വിജിലന്‍സിന്റെ അന്വേഷണം സത്യസന്ധമാണെന്ന് എനിക്ക് അഭിപ്രായമില്ല. പൊലീസിന് എന്തും പിടിക്കാനുള്ള അധികാരമുണ്ട്. എന്നാല്‍ അതാത് വകുപ്പിന് കൈമാറണമെന്നാണ് നിയമം അനുശ്വാസിക്കുന്നത്.
എയര്‍പോര്‍ട്ടിന്റെ മുറ്റത്തുനിന്നും പിടികൂടുന്ന സ്വര്‍ണം പിടിച്ചാല്‍ കസ്റ്റംസിനെ അല്ലേ ഏല്‍പ്പിക്കേണ്ടത്. ശശിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അത് അദ്ദേഹത്തിന്റെ വിശ്വാസമാണ്. എന്നാല്‍ എനിക്കത്തരത്തിലുള്ള വിശ്വാസമില്ല. നായനാര്‍ മന്ത്രിസഭയുടെ കാലത്ത് എന്താണ് സംഭവിച്ചതെന്ന് എല്ലാവര്ക്കും അറിയാം. അതില്‍ നിന്നും ഒരുമാറ്റവും ഉണ്ടായിട്ടില്ല.
ഞാന്‍ ഒരു ആവശ്യവുമായി പോയിട്ടില്ല. സാമൂഹ്യദ്രോഹിയും മതദ്രോഹിയുമായ ഷാജന് സ്കറിയയില്‍ നിന്നും കൈക്കൂലിവാങ്ങിയത് എം ആര് അജിത് കുമാറാണ്. പി ശശിയാണ് രക്ഷിക്കാന്‍ കൂടെ നിന്നത്. വയര്‍ലസ് ചോര്‍ത്തിയ കേസില്‍ കുറ്റപത്രം കൊടുക്കാത്തത് എന്തുകൊണ്ടാണ്. ഈ വിഷയത്തിലാണ് പി ശശിയുമായി ഞാന്‍ തെറ്റിയത്. ഇതൊന്നും എന്റെ ആവശ്യത്തിനല്ല പോയത്.
രാജ്യം കുട്ടിച്ചോറാക്കുകയായിരുന്നില്ലേ ഷാജന്. അജിത് കുമാറിന് തെളിവുകള്‍ കൊടുത്തിട്ടും ഷാജനെ കണ്ടെത്താന്‍ തയ്യാറായില്ല. ഇതുപോലുള്ള സാമൂഹ്യവിരുദ്ധനെ രക്ഷിക്കുന്നതിന് തയ്യാറാവുന്ന ഇവരെ പിന്നീടാണ് ഞാന്‍ തിരിച്ചറിഞ്ഞത്. സി പി എമ്മിന്റെ രീതി ഞാന്‍ സ്വീകരിച്ചില്ല എന്നത് ശരിയാണ്. എന്നാല്‍ എനിക്ക് അതേ ചെയ്യാന്‍ കഴിയുമായിരുന്നുള്ളൂ. പാര്‍ട്ടിക്ക് പലപ്പോഴായി ഞാന്‍ കത്തുകൊടുത്തിട്ടുണ്ട്.
പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ പെട്ടി തപ്പിയാല്‍ മനസിലാവും. ഞാന്‍ പിന്നെ എന്തു ചെയ്യും. അന്‍വറിന്റെ ഞാന്‍ പഴയ കോണ്‍ഗ്രസുകാരനായിരുന്നു. അത് സത്യമാണ്. ഇ എം എസ് പഴയ കോണ്‍ഗ്രസുകാരനല്ലേ. മുഖ്യമന്ത്രിയെ ബന്ധപ്പെടാന്‍ ഞാന്‍ പലതവണ ശ്രമിച്ചിരുന്നു. എന്നാല്‍ അത് കഴിഞ്ഞില്ല. അതോടെയാണ് ഞാന്‍ പത്രസമ്മേളനത്തില്‍ കാര്യങ്ങള്‍ പരസ്യമായി പറഞ്ഞത്.
കണ്ണൂരില്‍ നിന്നും രക്തസാക്ഷികളുടെ കുടുംബങ്ങള്‍ എന്നെതേടിവരുന്നുണ്ട്. കണ്ണീരോടെയാണ് പലരും സംസാരിക്കുന്നത്. ഈ സമൂഹത്തിലെ സാധാരണ മനുഷ്യര്‍ക്കുള്ള സംശയങ്ങളാണ് ഞാന്‍ ഉന്നയിക്കുന്നത്. എം ആര് അജിത് കുമാര്‍ 33 ലക്ഷത്തിന് ഫ്ളാറ്റ് വാങ്ങി 65 ലക്ഷത്തിന് വിറ്റെന്ന ആരോപണത്തില്‍ വ്യക്തതയുണ്ടാക്കണ്ടേ.
ക്ഷമിക്കുന്നവര്‍ക്കാണ് വിജയം എന്ന ബൈബിള്‍ വാക്യമുണ്ട്. ക്ഷമക്കുന്നവനാണ് വിജയം എന്ന്. പൊലീസിന്റെ ഒരു ആത്മവീര്യവും തകര്‍ന്നിട്ടില്ല. പരിചയക്കാരായ പത്രക്കാരോട് ഇക്കാര്യം അന്വേഷിക്കണം. സത്യസന്ധരായ പൊലീസിന്റെ മനോവീര്യം വര്‍ധിച്ചു.
കള്ളന്മാരായ ഓഫീസര്‍മാരുടെ ആത്മവീര്യമാണ് തകര്‍ന്നിരിക്കുന്നത്. ഞാന്‍ തുടര്‍ച്ചയായി വാര്‍ത്താ സമ്മേളനം നടത്തുന്നത് എന്തിനാണെന്ന് എല്ലാവര്ക്കും വ്യക്തമല്ലേ. ഒരേ കാര്യം പറയാനല്ലല്ലോ. എല്ലാ കാര്യങ്ങളും ഞാന്‍ വ്യക്തമാക്കുന്നത് സാധാരണക്കാര്ക്കുവേണ്ടിമാത്രമാണ്. ഞാന്‍ വീട്ടുകാര്യത്തിന് വേണ്ടി ഇറങ്ങിയതല്ല. അടുത്ത തലമുറയ്ക്കെങ്കിലും മനസമാധാനത്തോടെ ഉറങ്ങണം അതിനാണ് ഞാന്‍ ഇറങ്ങിത്തിരിച്ചതെന്നും അന്‍വര്‍ പറഞ്ഞു. ഞാന്‍ തീയില്‍ ജനിച്ചതാണ്, നിങ്ങള്‍ എല്ലാവരും എന്നെ കല്ലെടുത്ത് എറിഞ്ഞില്ലേ, ഞാന്‍ തകര്‍ന്നില്ലല്ലോ.