കൊല്ലം: കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിജയലക്ഷ്മിയുടെ മരണത്തിന് കാരണം തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവുകളെന്ന വിവരമാണ് പുറത്തു വരുന്നത്. തലയില്‍ 13ലധികം തവണ ജയചന്ദ്രന് വെട്ടി. തലയുടെ പിന്‍ഭാഗത്ത് മാത്രം 7ലധികം ആഴത്തിലുള്ള മുറിവുകളുണ്ട്.
കഴിഞ്ഞ ദിവസമാണ് വിജയലക്ഷ്മിയുടെ മൃതദേഹം കോണ്‍ക്രീറ്റ് ഇട്ട് മൂടിയ നിലയില്‍ കണ്ടെത്തിയത്. നിര്‍മ്മാണം നടക്കുന്ന വീട്ടില്‍ കുഴിച്ചുമൂടി കോണ്‍ക്രീറ്റ് ചെയ്തുവെന്നായിരുന്നു പ്രതി ജയചന്ദ്രന്റെ ആദ്യ മൊഴി. കൊല്ലപ്പെട്ട വിജയലക്ഷ്മിയുടെ ആണ്‍സുഹൃത്താണ് പ്രതി ജയചന്ദ്രന്.
അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാമെന്ന് പറഞ്ഞാണ് ജയചന്ദ്രന് വിജയലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. രാത്രിയില്‍ മറ്റൊരാള്‍ വിജയലക്ഷ്മിയുടെ ഫോണില്‍ വിളിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവം നടക്കുമ്പോള്‍ ജയചന്ദ്രന്റെ ഭാര്യയും കുട്ടിയും വീട്ടിലുണ്ടായിരുന്നില്ല.