കൊല്ലം:വിവാദമായ കേരള സ്റ്റോറി ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.കേരള സ്റ്റോറി രാഷ്ട്രീയ ഉദ്ദേശത്തോടുകൂടിയുള്ള സിനിമയാണെന്നും ഒരു നാടിനെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്താന്‍ ഉള്ള ശ്രമമാണ് ബിജെപിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.ഹിറ്റ്ലറിന്റെ ആശയമാണ് ആര്‍എസ്എസിനുള്ളത്.ജര്‍മ്മനിയില്‍ ജൂതര്‍ ആണെങ്കില്‍ ഇവിടെ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ആണ്.അവരെ വേട്ടയാടാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്.ന്യൂനപക്ഷവും കമ്മ്യൂണിസ്റ്റുകാരും ആണ് ആര്‍എസ്എസിന്റെ ശത്രുക്കളെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ട് വര്‍ഷത്തെ വേര്‍പിരിഞ്ഞ് താമസം;നിയമപരമായി വേര്‍പിരിയാനൊരുങ്ങി ധനുഷും ഐശ്വര്യയും
സംസ്ഥാനത്തുടനീളം എല്‍ഡിഎഫിന് അനുകൂല പ്രതികരണം ആണുള്ളത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ താല്പര്യം സംരക്ഷിക്കാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.കേരളത്തിന്റെ താല്പര്യത്തിന് വിരുദ്ധമായ സമീപനമാണ് ബിജെപിയും കോണ്‍ഗ്രസും ചെയ്യുന്നത്.അത് ജനങ്ങള്‍ മനസ്സിലാക്കുമെന്നും ഇത്തവണ മുഴുവന്‍ സീറ്റുകളിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.