കേരളം പുരപ്പുറ സൗരോർജ്ജ പദ്ധതിയിൽ ആദ്യ സ്ഥാനത്തെത്തി, 99.97% വാർഷിക വളർച്ച രേഖപ്പെടുത്തി. ഊർജ്ജ കേരള മിഷനിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഈ പദ്ധതിയിലാണ് സോളാർ നിലയങ്ങൾ സ്ഥാപിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്ര 75.26% വളർച്ചയും, മൂന്നാം സ്ഥാനത്തുള്ള ഗുജറാത്ത് 60% വളർച്ചയും കൈവരിച്ചിട്ടുണ്ട്.
2020 മുതൽ കേരളത്തിൽ പുരപ്പുറ സൗരോർജ്ജ വൈദ്യുതി ഉൽപാദനം വർഷംതോറും ഇരട്ടിയായതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2024 ഒക്ടോബർ 10 വരെ 946.9 മെഗാവാട്ട് ശേഷിയുള്ള 1,51,922 സോളാർ നിലയങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഈ സോളാർ നിലയങ്ങൾ പകൽ സമയത്തെ വൈദ്യുതി ആവശ്യകതയുടെ 22% നിറവേറ്റുന്നു. പിഎം സൂര്യഘർ പദ്ധതിയിൽ കേരളം ഏറ്റവും കൂടുതൽ സബ്സിഡി ലഭിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ രണ്ടാമതാണ്. പുതിയ കണക്കനുസരിച്ച് സംസ്ഥാനത്ത് 2,52,216 പേരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്, 92,052 പ്ലാന്റുകൾക്ക് അപേക്ഷ ലഭിച്ചു. ഇതിൽ 55% പേര് പ്ലാന്റുകൾ സ്ഥാപിച്ചു, 181.54 മെഗാവാട്ട് ശേഷിയുള്ള സോളാർ നിലയങ്ങൾ പൂർത്തിയാക്കി.
സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് 78,000 രൂപ വരെ സബ്സിഡി ലഭിക്കും. കൂടാതെ, സോളാർ സിസ്റ്റം സ്ഥാപിക്കുന്നതിന് കെഎസ്ഇബി ബിൽ കുറഞ്ഞത് വഴി ഉപയോക്താക്കൾക്ക് ലാഭമുണ്ടാകും. കെഎസ്ഇബിക്ക് മിച്ച വൈദ്യുതി നൽകുന്നതും അധിക വരുമാനത്തിന് സഹായകരമാകും.