റോബോട്ടിക്സ് മേഖലയില്‍ കേരളത്തിലെ ആദ്യ ഇന്റര്‍നാഷണല്‍ റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് ഇന്ന്.ഇന്ത്യയിലെ ആദ്യത്തെ ഇന്റര്‍നാഷണല്‍ ജെനറേറ്റീവ് എ ഐ കോണ്‍ക്ലേവിന് ശേഷം കേരളത്തിലെ ആദ്യ ഇന്റര്‍നാഷണല്‍ റോബോട്ടിക്സ് റൗണ്ട് ടേബിള്‍ കോണ്‍ഫറന്‍സ് ആണ് കൊച്ചിയില്‍ ആരംഭിക്കുന്നത്.
ലോകത്തിന് മുന്നില്‍ കേരളം നൂതന വ്യവസായങ്ങളുടെ ലക്ഷ്യസ്ഥാനമായി വളരുകയാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു.അന്താരാഷ്ട്ര തലത്തില്‍ നിന്നുള്ള റോബോട്ടിക്സ് കമ്പനികളില്‍ നിന്നുള്‍പ്പെടെ നൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സ് റോബോട്ടിക്സ് മേഖലയില്‍ കേരളം ആഗ്രഹിക്കുന്നതും ആസൂത്രണം ചെയ്യുന്നതുമായ കുതിപ്പിന് ഊര്‍ജ്ജം പകരും.റോബോട്ടിക്സ് സാങ്കേതിക വിദ്യയിലൂന്നിയ വ്യവസായങ്ങള്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് നാം പുതിയ വ്യവസായ നയം രൂപീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഈ മേഖലയില്‍ കടന്നുവരുന്ന സംരംഭങ്ങള്‍ക്ക് മികച്ച ഇന്‍സന്റീവുകളും സബ്സിഡികളും മറ്റ് സഹായങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ലഭ്യമാകും.റോബോട്ടിക്സ് സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുന്നതിനായി നൂതന റോബോട്ടിക് വാണിജ്യവല്‍ക്കരണ ഗവേഷണ കേന്ദ്രം, ഹ്യൂമണോയിഡ് റോബോട്ട് ഗവേഷണ കേന്ദ്രം എന്നിവ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.ഇത് കൂടാതെ റോബോട്ടിക്സ്, ഓട്ടോമേഷന്‍ മേഖലയിലെ കഴിവും ട്രാക്ക് റെക്കോര്‍ഡും അടിസ്ഥാനമാക്കി തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റോബോട്ടിക്സ് ഇന്നൊവേഷന്/ഇന്‍കുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും.