ഹൈദരാബാദ്: തെലങ്കാനയില്‍ ശൈശവ വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ച ഖാസി അറസ്റ്റില്‍. ഹൈദരാബാദിലെ സന്തോഷ് നഗറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിയ ഖാസി അബ്ദുല്‍ വദൂദ് ഖുറേഷിയാണ് അറസ്റ്റിലായത്. പോക്സോ, ശൈശവ വിവാഹ നിരോധന നിയമം 2006, ബിഎന്‍എസ് 175 (4) വകുപ്പ് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് മഹല്ല് പള്ളി ഖാസി നടത്താന്‍ വിസമ്മതിച്ചു. എന്നാല്‍ നിക്കാഹ് അബ്ദുല്‍ വദൂദ് ഖുറേഷി നടത്തികൊടുക്കുകയായിരുന്നു. വിവാഹം നടത്തുന്നതിനായി ഖാസി പെണ്‍കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്ന് പണം ആവശ്യപ്പെടുകയും ചെയ്തു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആയില്ലെന്നും വിവാഹം നിയമവിരുദ്ധമാണെന്നും കൃത്യമായ ബോധ്യമുണ്ടായിട്ടും ഖാസി കുറ്റം ചെയ്തതായി എഫ്ഐആറില്‍ ഉണ്ട്.