റോഹ്തക്: കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ കൊലപാതകത്തില്‍ ഒരാള്‍ അറസ്റ്റില്‍. കേസ് അന്വേഷിക്കാന്‍ ഹരിയാന പൊലീസ് പ്രത്യേക അന്വേ ഷണ സംഘം രൂപീകരിച്ചു. തുടരന്വേഷണത്തിനായി സൈബര്‍ പൊലീസിന്റെയും ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെയും സഹായും തേടുമെന്നും പൊലീസ് അറിയിച്ചു
മൃതദേഹം കണ്ടെത്തിയ സ്യൂട്ട് കേ്സ ഹിമാനയുടെതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രധാന തെളിവായിരുന്ന ഹിമാനിയുടെ ഫോണ്‍ പൊലീസ് വിണ്ടെടുത്തിരുന്നു. ശനിയാഴ്ച രാത്രി സംശയാസ്പദമായ നിലയില്‍ ഒരു നീല സ്യൂട്ട്കേസ് കണ്ടെന്ന് വഴിയാത്രക്കാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ഹിമാനിയുടെ മൃതദേഹം കണ്ടെത്തിയത്.