ആസിഫ് അലിയെ നായകനാക്കി ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘കിഷ്കിന്ധാ കാണ്ഡം’. സെപ്റ്റംബർ 12 മുതൽ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിലെ അശോകന്റെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
‘ശിവദാസൻ’ എന്ന കഥാപാത്രമായാണ് അശോകൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഗുഡ്വിൽ എൻറർറ്റൈൻമെൻറ്സിന്റെ ബാനറിൽ ജോബി ജോർജ്ജാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ ബാഹുൽ രമേഷാണ് നിർവഹിക്കുന്നത്.
അപർണ്ണ ബാലമുരളിയാണ് നായിക. വിജയരാഘവൻ, ജഗദീഷ്, നിഷാൻ, വൈഷ്ണവി രാജ്, മേജർ രവി, നിഴൽകൾ രവി, ഷെബിൻ ബെൻസൺ, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസൻ, മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസർ വലിയ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടിയതോടെ സോഷ്യൽ മീഡിയകളിൽ വൻ വരവേൽപ്പാണ് ടീസറിന് ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് ജഗദീഷിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്. വേറിട്ട വേഷപ്പകർച്ചയിൽ ജഗദീഷ് എത്തുന്ന ചിത്രത്തിൽ ‘സുമദത്തൻ’ എന്ന കഥാപാത്രത്തെയാണ് ജഗദീഷ് അവതരിപ്പിക്കുന്നത്.