അമേരിക്കയിലും യൂറോപ്പിലും ആശങ്ക പടർത്തി സ്ലോത്ത് വൈറസ് വ്യാപനം. ചെറുപ്രാണികള്‍ രോഗവാഹികളായ രോഗം ഓറോപോഷ് വൈറസിലൂടെയാണ് പടരുന്നത്. നിലവിൽ ഫ്ലോറിഡയിലുള്ള ഇരുപതുപേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ക്യൂബയില്‍നിന്നും തെക്കേ അമേരിക്കയില്‍ നിന്നും യാത്ര കഴിഞ്ഞു വന്നവരിലാണ് നിലവില്‍ രോഗം സ്ഥീരീകരിച്ചത്.
ക്യൂബ, തെക്കേ അമേരിക്ക എന്നിവടങ്ങളില്നിന്ന് യാത്രകഴിഞ്ഞു വരുന്നവരെ നിരീക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്കി.രോഗവ്യാപനം ആരംഭിച്ചതിനേത്തുടര്‍ന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ ഓഗസ്റ്റ് മാസം ആദ്യം മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനുവരി ഒന്നിനും ഓഗസറ്റ് ഒന്നിനുമിടയില്‍ 8000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായും രണ്ടുപേര്‍ മരിച്ചതായും സി.ഡി.സി റിപ്പോര്‍ട്ട് ചെയ്തു. ബ്രസീല്‍, ബൊളീവിയ, പെറു, കൊളംബിയ, ക്യൂബ എന്നീ രാജ്യങ്ങളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അപൂര്‍വ അവസരങ്ങളില്‍ നാഡിവ്യൂഹത്തെ ബാധിക്കുന്ന മെനിഞ്ജൈറ്റിസ്, എന്‍സെഫലൈറ്റിസ് എന്നിവയ്ക്ക് സ്ലോത്ത് ഫീവര്‍ കാരണമാകുന്നു.