കൊല്‍ക്കത്ത:കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി സഞ്ജയ് റോയിയുടെ നുണപരിശോധന നടത്താന്‍ സിബിഐ നീക്കം.നുണ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന പോളിഗ്രാഫ് ടെസ്റ്റാണ് നടത്താന്‍ സിബിഐ തീരുമാനിച്ചിരിക്കുന്നത്.ഇന്ന് നുണ പരിശോധന നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

കേസിലെ പ്രതിയുടെ പങ്കാളിത്തം എത്രത്തോളമെന്ന് വ്യക്തമാകാന്‍ നുണ പരശോധനയിലൂടെ സാധിക്കുമെന്നാണ് സിബിഐ കരുതുന്നത്.
സംഭവത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നത്.ക്രൂരമായ ആക്രമണമാണ് നടന്നതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.അക്രമണത്തിന് പിന്നില്‍ ഒന്നിലേറെപ്പേരുണ്ടാകാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു.എന്നാല്‍, കേസില്‍ ഒരുപ്രതി മാത്രമാണെന്നായിരുന്നു പൊലീസ് നിലപാട്.സിബിഐയും ഇതുവരെ മറ്റാരെയും കേസില്‍ നേരിട്ട് പ്രതി ചേര്‍ത്തിട്ടില്ല.