കൊല്ലം: കൊല്ലം കോർപറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് രാജിവച്ചു. മുന്നണിയിലെ ധാരണപ്രകാരമാണ് രാജി. അവസാനത്തെ ഒരുവർഷം മേയർ സ്ഥാനം സിപിഐക്കെന്ന ധാരണ പ്രകാരമാണ് പദവി ഒഴിഞ്ഞത്.
കാലാവധി കഴിഞ്ഞിട്ടും പ്രസന്ന ഏണസ്റ്റ് മേയർ സ്ഥാനം ഒഴിയാത്തതിൽ സിപിഐ പ്രതിഷേധിച്ചിരുന്നു. പലവട്ടം ഇക്കാര്യം മുന്നണിയിൽ ഉന്നയിച്ചിട്ടും ഫലം കാണാതെ വന്നതോടെ ഡെപ്യൂട്ടി മേയർ സ്ഥാനവും രണ്ട് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനങ്ങളും ഫെബ്രുവരി അഞ്ചിന് സിപിഐ രാജിവെച്ചിരുന്നു. അന്ന് തന്നെ താൻ സ്ഥാനമൊഴിയുമെന്ന് പ്രസന്ന ഏണസ്റ്റ് വ്യക്തമാക്കിയിരുന്നു. ഇതിൻ പ്രകാരമാണ് ഇന്ന് രാജിവെച്ചത്.