പിവി അന്‍വറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സിപിഎമ്മില്‍ കൊട്ടാര വിപ്ലവം നടക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. സ്വര്‍ണ കള്ളക്കടത്തുകാരെ പോലീസ് സഹായിക്കുന്നു. ഇപ്പോള്‍ നടക്കുന്നത് കള്ളകടത്തു പങ്കുവെക്കുന്നതിലെ തര്‍ക്കമാണ്. എല്ലാ ആരോപണങ്ങളും എത്തുന്നത് മുഖ്യമന്ത്രിയിലേക്കാണെന്നും അദ്ദേഹം പറഞ്ഞു.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞപ്പോള്‍ അന്‍വര്‍ ആരാണ് എന്നാ ചോദ്യത്തിലേക്ക് ആണ് സിപിഎം എത്തിയത്. സിപിഎമ്മിന് ഇക്കാര്യത്തില്‍ ഒരു ആത്മാര്‍ത്ഥയും ഇല്ല. ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആര്‍എസ്എസ് എഡിജിപി കൂടികാഴ്ചയില്‍ ബിജെപി എന്ത് മറുപടി പറയണം. മറുപടി നല്‍കേണ്ടത് മുഖ്യമന്ത്രിയാണ്.
വിഡി സതീശന് തലയ്ക്ക് ഓളമാണ്. ആര്‍എസ് എസ് നേതാവുമായി എഡിജിപി കൂടികാഴ്ച നടത്തിയെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം ഉണ്ടയില്ലാ വെടിയാണ്.2023 മെയ് മാസത്തില്‍ ആണ് കൂടി കാഴ്ച നടന്നത്.പിന്നെ എങ്ങനെ 2024 ഏപ്രില്‍ നടന്ന പൂരം ആട്ടിമറിക്കാന്‍ കൂടികാഴ്ച നടത്തുമെന്നും സുരേന്ദ്രന് ചോദിച്ചു.സിപിഎമ്മില്‍ തമ്മിലടിയാണ്.സമ്മേളനങ്ങള്‍ കഴിയുമ്പോള്‍ കൂടുതല്‍ ആളുകള്‍ പാര്‍ട്ടി വിടും.ബിജെപി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത് അധികാരത്തില്‍ വരാനാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു.