കോട്ടയം ഗവണ്മെന്റ് നഴ്സിംഗ് കോളേജിലെ റാഗിങ് കേസിൽ ഹോസ്റ്റൽ അധികൃതരുടെ മൊഴികൾ പൂർണമായും വിശ്വാസത്തിൽ എടുക്കാതെ പൊലീസ്. മൂന്നുമാസമായി തുടർന്ന പീഡനം അധികൃതർ അറിഞ്ഞില്ലെന്നത് സംശയാസ്പദമാണെന്ന് പൊലീസ് നിഗമനം. പ്രതികൾ ഹൗസ് കീപ്പറേയും ഭീഷണിപ്പെടുത്തിയിട്ടുണ്ടോ എന്ന സംശയത്തിലാണ് പോലീസ്.ഡയറക്ടർ ഓഫ് മെഡിക്കൽ എജുക്കേഷൻ നിയോഗിച്ച സംഘവും കോളേജിലും ഹോസ്റ്റലിലും എത്തി പരിശോധന നടത്തും. നഴ്സിങ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തുന്നത്.
ഇന്നലെയായിരുന്നു മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച റാഗിങ് ദൃശ്യങ്ങൾ പുറത്ത് വന്നത്.സീനിയർ വിദ്യാർത്ഥികളുടെ ഭീഷണി ഭയന്നാണ് പീഡന വിവരം ആരും പുറത്ത് പറയാതിരുന്നത്. എതിർക്കുന്നവരെ ഈ ദൃശ്യങ്ങൾ കാണിച്ച് പേടിപ്പിച്ചു. പിന്നീട് വിദ്യാർത്ഥിക്കളിൽ ഒരാൾ കോളേജിൽ പരാതി നൽകി. പരാതിക്ക് പിന്നാലെ തന്നെ ഇവരെ പൊലിസ് അറസ്റ്റ് ചെയുകയായിരുന്നു. നിലവിൽ കേസെടുത്തിരിക്കുന്നത് റാഗിങ് നിരോധന നിയമ പ്രകാരമാണ് സാമൂവൽ, വിവേക്, ജീവ, മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, വണ്ടൂർ സ്വദേശി രാഹുൽ രാജ്, എന്നിവരാണ് അറസ്റ്റിലായത് ഇവർ റിമാന്റിലാണ്.