ഒരു മാസത്തോളം നീണ്ട ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒടുവില്‍ രണ്ട് മണ്ഡലങ്ങളിലെ കൊട്ടിക്കലാശം ഇന്ന്. വയനാട് ലോക്സഭാ, ചേലക്കര നിമയസഭാ തിരഞ്ഞെടുപ്പുകളുടെ പ്രചാരണമാണ് ഇന്ന് അവസാനിക്കുക. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് പാലക്കാട് തെരഞ്ഞടുപ്പ് 20ാം തീയതിയിലേക്ക് മാറ്റിയതിനാല്‍ കൊട്ടിക്കലാശം 18-നാണ് നടക്കുക.
മൂന്ന് മുന്നണികളും അവസാന ഘട്ട പ്രചാരണം ആവേശമാക്കുന്ന കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം മണ്ഡലങ്ങളില്‍ കണ്ടത്. ഏറെ രാഷ്ട്രീയ വിവാദങ്ങളും മുന്നണിമാറ്റങ്ങളും നടന്ന രാഷ്ട്രീയ സാഹചര്യമാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് കണ്ടത്
യുഡിഎഫിന് ആവേശമായി പ്രിയങ്ക ഗാന്ധിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് വയനാട്ടില്‍ ഉണ്ടാകും. റോഡ് ഷോ അടക്കമുളള പ്രചാരണമാണ് നടക്കുക. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സത്യന് മൊകേരി രാവിലെ 10 മണിക്ക് സുല്‍ത്താന്‍ ബത്തേരി സെന്റ്മേരിസ് കോളേജില്‍ എത്തും. എന്‍ഡിഎ സ്ഥാനാര്‍ഥി നവ്യ ഹരിദാസ് ഇന്ന് റോഡ് ഷോയില്‍ പങ്കെടുക്കും.
ചേലക്കരയില്‍ ഭരണവിരുദ്ധ വികാരമാണ് യുഡിഎഫും എന്‍ഡിഎയും പ്രധാന പ്രചാരണ വിഷയമാക്കിയത്. എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോ മണ്ഡലത്തിലുണ്ടാകും.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര് പ്രദീപിനായി പാലക്കാട് സ്ഥാനാര്‍ത്ഥി പി സരിനും കലാശക്കൊട്ടില്‍ അണിനിരക്കും.എന്‍ഡിഎ സ്ഥാനാര്‍ഥി കെ ബാലകൃഷ്ണന് പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് ബിജെപി സംസ്ഥാന അധ്യക്ഷനോടൊപ്പം ചേലക്കരയിലെ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കും.