കൊച്ചി:സോഫ്റ്റ് വെയര്‍ അധിഷ്ഠിത വാഹനങ്ങളുടെ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംയോജിത സോഫ്റ്റ് വെയര്‍ രംഗത്തെ സ്വതന്ത്ര സ്ഥാപനമായ കെപിഐടി ടെക്നോളജീസ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ 52.4 ശതമാനം വര്‍ധനവോടെ 2042 ദശലക്ഷം രൂപയുടെ അറ്റാദായം കൈവരിച്ചു. 24.8 ശതമാനം വര്‍ധനവോടെ 165 ദശലക്ഷം ഡോളര്‍ വരുമാനവും കൈവരിച്ചിട്ടുണ്ട്. തുടര്‍ച്ചയായ 16-ാം ത്രൈമാസമാണ് കമ്പനി വളര്‍ച്ച കൈവരിക്കുന്നത്.
വാഹന മേഖല ചില പ്രതിസന്ധികള്‍ നേരിടുമ്പോഴും തങ്ങള്‍ എല്ലാ രംഗങ്ങളിലും മികച്ച പ്രകടനമാണു കൈവരിച്ചതെന്ന് സഹ സ്ഥാപകനും സിഇഒയും മാനേജിങ് ഡയറക്ടറുമായ കിഷോര്‍ പാട്ടില്‍ പറഞ്ഞു. തങ്ങളുടെ ഉപഭോക്താക്കളെ ചെലവു കുറക്കാനും വിപണനത്തിനുള്ള സമയം കുറക്കാനും സഹായിക്കുന്ന രീതിയിലെ പിന്തുണ നല്‍കാനുള്ള നിക്ഷേപങ്ങളാണു നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.