തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആര്‍ടിസി ബസിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് മരിച്ചു. ശ്രീകാര്യം വെഞ്ചാവോട് സ്വദേശി സെല്‍വനാണ് (68)മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസാണ് സെല്‍വനെ ഇടിച്ചത്.
അപകടത്തില്‍ പരുക്കേറ്റ സെല്‍വനെ ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.