കോഴിക്കോട് : പുല്ലൂരാം പാറയിൽ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരാള് മരിച്ചു രാജേശ്വരി(63), രണ്ട് പേരുടെ നില അതീവ ഗുരുതരം, നിരവധി പേർക്ക് പരിക്ക്. ബസിനകത്തുള്ളവരെയൊക്കെ പുറത്തെത്തിച്ചു എന്നതാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റവരെ മുക്കത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസിൽ 50 യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. പുഴയിൽ പൊലീസിന്റെ ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്. കലുങ്കിലടിച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് നിഗമനം.
