സിബിന : സബ് എഡിറ്റർ
പേരാവൂർ : കണ്ണൂർ, പേരാവൂർ കല്ലേരിമലയിൽ കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു. മാനന്തവാടിയിൽനിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസും ഇരിട്ടിയിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ ഇരിട്ടി, പേരാവൂർ എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിരവധിയാളുകള്‍ക്കും ഡ്രൈവർമാർക്കും സാരമായ പരിക്കുകളുണ്ടെന്നാണ് വിവരം.