കൊല്ലം: ലോജിസ്റ്റിക് സര്‍വീസ് കൊറിയര്‍ , പാഴ്സല്‍ നിരക്കുകള്‍ വർധിപ്പിച്ച് കെ.എസ്.ആര്.ടി.സി. തിങ്കളാഴ്ച മുതല്‍ നിരക്ക് വര്‍ധന പ്രാബല്യത്തിൽ വന്നു. അഞ്ച് കിലോവരെയുള്ള പാഴ്സലുകള്‍ക്ക് നിരക്ക് വര്‍ധനയില്ല. 800 കിലോമീറ്റര്‍ ദൂരം വരെയാണ് ലോജിസ്റ്റിക് സര്‍വീസ്കൊറിയര്‍ പാഴ്സലുകള്‍ എത്തിക്കുന്നത്. കെ എസ് ആര്‍ടിസിയുടെ ടിക്കറ്റിതര വരുമാന നേട്ടത്തില്‍ ലോജിസ്റ്റിക് സര്‍വീസിന് വലിയ പങ്കുണ്ട്. ഒന്നര വര്‍ഷത്തിന് ശേഷമാണ് ഇപ്പോൾ നിരക്ക് വർധിപ്പിച്ചിരിക്കുന്നത്.
200 കിലോമീറ്റര്‍ ദൂരത്തിന് 110 രൂപ 400 കിലോമീറ്ററിന് 215 രൂപ, 600 കിലോമീറ്ററിന് 325 രൂപ , 800 കിലോമീറ്ററിന് 430 രൂപ എന്നിങ്ങനെയാണ് നിരക്ക്. 5 മുതല്‍ 15 വരെ കിലോഭാരത്തിന് 132രൂപ മുതല്‍ 516 രൂപ വരെയാണ് നിരക്ക്. ഭാരത്തെ 15 കിലോ വീതം കണക്കാക്കിയാണ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. 120 കിലോവരെയാണ് പരമാവധി ഭാരം. ഇതിനെ സ്ലാബുകളായി തിരിച്ചിട്ടുണ്ട്. ഓരോ സ്ലാബിലെ ഭാരവും ദൂരവും കണക്കാക്കിയാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
5 കിലോയ്ക്ക്200 കിലോമീറ്റര്‍ വരെ 110 രൂപ, 15 കിലോവരെ 132 രൂപ, 30 കിലോവരെ 158 രൂപ, 45 കിലോവരെ 250 രൂപ, 60കിലോ വരെ 309 രൂപ, 75 കിലോവരെ 390രൂപ, 90 കിലോവരെ 460 രൂപ, 105 കിലോവരെ 516 രൂപ, 120 കിലോവരെ 619 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. ദൂരം 200, 400, 600, 800 കിലോമീറ്റര്‍ എന്നിങ്ങനെയാണ്. ദൂരത്തിനും ഭാരത്തിനും അനുസരിച്ചാണ് നിരക്ക് കണക്കാക്കുന്നത്.