പത്തനംതിട്ട: തിരുവല്ലയിൽ മദ്യലഹരിയിൽ കെ.എസ്.ആർ.ടി.സി. ബസ് കടത്തികൊണ്ടുപോകാൻ ശ്രമം. ആഞ്ഞിലിത്താനം സ്വദേശിയായ ജെബിനാണ് ബസ് കടത്തിക്കൊണ്ടുപോകാൻ ശ്രമം നടത്തിയത്. ഇത് കണ്ട ജീവനക്കാർ ഓടിയെത്തി പ്രതിയെ തടഞ്ഞുവെയ്ക്കുകയും പോലീസ് എത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഞായറാഴ്ച രാത്രി തിരുവല്ല കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. സർവീസ് കഴിഞ്ഞ് ബസ് സ്റ്റാൻഡിന് ഒരു വശത്ത് ഒതുക്കിയിട്ടിരുന്ന ഓർഡിനറി ബസാണ് ഇയാൾ ഓടിച്ചുക്കൊണ്ടുപോകാൻ ശ്രമിച്ചത്. മദ്യപിച്ച് സ്വബോധമില്ലാത്ത അവസ്ഥയിലായിരുന്നു യുവാവ്. സംഭവത്തിൽ മോഷണ ശ്രമകുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും.