യാത്രക്കാര്‍ക്ക് ബസ്സിനുള്ളില്‍ തന്നെ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുമായി കെ.എസ്.ആര്.ടി.സി.സര്‍ക്കാര്‍ സംരംഭമായ ഹില്ലി അക്വായുമായി ചേര്‍ന്നാണ് കെ.എസ്.ആര്.ടി.സി. കുപ്പിവെള്ള വിതരണം ആരംഭിക്കുന്നത്.ഒരു ലിറ്ററിന് 15 രൂപ നിരക്കില്‍ സൂപ്പര്‍ ഫാസ്റ്റ് മുതല്‍ ഉയര്‍ന്ന ശ്രേണിയിലുള്ള എല്ലാ സര്‍വീസുകളിലും ബസ്സിനുള്ളില്‍ തന്നെ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് നടപ്പിലാക്കുന്നത്.
ആംബുലെന്‍സ് കത്തി, രോഗി വെന്തുമരിച്ചു
കെ.എസ്.ആര്.ടി.സിയെ ആശ്രയിച്ച് എത്തുന്ന മറ്റു യാത്രക്കാര്‍ക്കായി കെ.എസ്.ആര്.ടി.സി. ബസ് സ്റ്റാന്‍ഡുകളില്‍നിന്നും ശുദ്ധജലം നേരിട്ട് വാങ്ങാവുന്നതാണ്.കൂടാതെ ബള്‍ക്ക് പര്‍ച്ചേസിങ് സംവിധാനവും കെ.എസ്.ആര്.ടി.സി. ഒരുക്കുന്നുണ്ട്. ഇതിനായി ഹോള്‍സെയില്‍ വിലയില്‍ ലിറ്റിറിന് പത്തു രൂപ നിരക്കില്‍ ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്.