കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകൾ ഉണ്ടെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. കാർട്ടൻ ഇന്ത്യ അലയൻസ് എന്ന കമ്പനിയുടെ ഡയറക്ടർ ആസിഫും, ദിവ്യയുടെ ഭർത്താവും ചേർന്ന് ഭൂമി ഇടപാട് നടത്തിയെന്നും ഷമ്മാസ് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട ചില രേഖകളും ഷമ്മാസ് വാർത്തസമ്മേളനത്തിൽ പുറത്ത് വിട്ടു .
കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ദിവ്യയുടെ സുഹൃത്തുമായ പി.പി ഷാജിറിനും ഈ ബിനാമി ഇടപാടുകളിൽ പങ്കുണ്ട് എന്നും ഷമ്മാസ് പറഞ്ഞു. കൂടാതെ ബ്ലോക്ക് പഞ്ചായത്തിന്റെ നിർമാണ പ്രവൃത്തികളുടെ കരാറുകളും ഈ കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നും ദിവ്യ ജില്ലാ പഞ്ചായത്തിനു പകരം തിരുട്ട് ഗ്രാമത്തിന്റെ പ്രസിഡന്റ് ആവേണ്ടിയിരുന്നയാളാണ് എന്നും വാർത്താസമ്മേളനത്തിൽ ഷമ്മാസ് പറഞ്ഞു .തുമുതൽ കൊള്ളയടിക്കുന്നതിൽ വീരപ്പനെപ്പോലും നാണിപ്പിക്കും. അഴിമതിയുടെ ബ്രാൻഡ് അംബാസഡറാക്കാൻ പറ്റിയ ആളാണ് പി.പി. ദിവ്യ. ദിവ്യയുടെ അഴിമതികളുടെയും ബിനാമി കൂട്ടുകെട്ടുകളുടെയും അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും’’ ഷമ്മാസ് പറഞ്ഞു.
പിപി ദിവ്യക്ക് ബിനാമി സ്വത്ത് ഇടപാടുകളെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഷമ്മാസ്
അഴിമതികളുടെയും ബിനാമി കൂട്ടുകെട്ടുകളുടെയും അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും’’ ഷമ്മാസ് പറഞ്ഞു.

Leave a comment
Leave a comment