തൃശൂർ: കെ എസ് യു തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി സച്ചിദാനന്ദ് ബിജെപിയിൽ ചേർന്നു. കോൺഗ്രസ് രാഷ്ട്രീയം വ്യക്തിപരമായി മാറിയ സാഹചര്യത്തിലാണ് പാർട്ടി വിടുന്നതെന്ന് സച്ചിദാനന്ദ് പറഞ്ഞു. കഴിഞ്ഞ ആറ് മാസക്കാലമായി സംഘടനാ പ്രവർത്തനത്തിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു.
തന്റെ വാഹനത്തിനു നേരെ ആക്രമണം ഉണ്ടായപ്പോൾ തന്നെ സംരക്ഷിക്കാൻ പാർട്ടി ഉണ്ടായില്ല. മാളയിൽ ഡി സോൺ കലോത്സവത്തിനിടയിലുണ്ടായ സംഘർഷത്തിൽപ്പെട്ട പ്രവർത്തകരെ സഹായിക്കാനും പാർട്ടി ഉണ്ടായില്ല. രാഷ്ട്രീയപരമായി സംരക്ഷിക്കാൻ സന്നതയുമായി മുന്നോട്ട് വന്നത് ബി.ജെ.പി നേതൃത്വമാണെന്നും സച്ചിദാനന്ദ് പറഞ്ഞു.