ന്യൂഡൽഹി : ബീഹാർ മുൻ മുഖ്യമന്ത്രിയും ജനതാദൾ ആർജെഡി തലവനായ ലാലു പ്രസാദ് യാദവിനും കുടുംബത്തിനും ഭൂമി തട്ടിപ്പ് കേസിൽ സമൻസയച്ച് ഇഡി. ചൊവ്വാഴ്ച ഇഡിക്ക് മുമ്പിൽ ഹാജരാകാനാണ് ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രതാപ് യാദവ്, ഭാര്യ റാബ്രി ദേവി എന്നിവരോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം ലാലു പ്രസാദ് യാദവിനോട് ബുധനാഴ്ച പാട്നയിൽ ഹാജരാകാനാണ് ഇഡി സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത് .
നേരത്തെ കേസിൽ സിബിഐ സമർപ്പിച്ച അന്തിമ കുറ്റപത്രം പരിഗണിച്ച റോസ് അവന്യൂ കോടതി, മാർച്ച് 11ന് ഹാജരാകാൻ ഇവരോട് നിർദ്ദേശിച്ചിരുന്നു. ലാലു പ്രസാദിന്റെ കുടുംബാംഗങ്ങളിൽ ഭാര്യക്കും പെൺമക്കൾക്കും വിപണി മൂല്യത്തേക്കാൾ വളരെ കുറഞ്ഞ വിലയ്ക്ക് ഭൂമി ലഭിച്ചുവെന്നാണ് സിബിഐ കുറ്റപത്രത്തിൽ പറയുന്നത്.
2022 മുതൽ അന്വേഷണം പുരോഗമിക്കുന്ന ഈ അഴിമതിയിൽ ദേശീയ അന്വേഷണ എജൻസികളായ സിബിഐയും ഇഡിയും ഒന്നിലധികം കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്.