2023-ൽ പുറത്തിറങ്ങിയ കിരൺ റാവുവിന്റെ ലാപതാ ലേഡീസ് എന്ന ചിത്രത്തിനെതിരെ കോപ്പിയടി ആരോപണം. 2019-ൽ പുറത്തിറങ്ങിയ ഫാബ്രിസ് ബ്രാക്കിന്റെ അറബിക് ഷോർട്ട് ഫിലിമായ ബുർഖ സിറ്റിയുടെ കോപ്പിയാണ് എന്ന തരത്തിലുളള ആരോപണമാണ് പുറത്ത് വന്നിരിക്കുന്നത്. സംവിധായകന് ഫാബ്രിസ് ബ്രാക്കാണ് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
രണ്ട് ചിത്രങ്ങളും തമ്മിലുള്ള സാമ്യതകൾ തന്നെ ‘ഞെട്ടിച്ചെന്നും, ശരിക്കും ദുഃഖത്തിലാക്കിയെന്നുമാണ്’ ഫാബ്രിസ് പറഞ്ഞത്. ചിത്രത്തിൻ്റെ സാമ്യത അടുത്തിടെ തന്റെ ശ്രദ്ധയിൽപ്പെടുന്നതുവരെ ലാപതാ ലേഡീസ് കണ്ടിട്ടില്ലെന്ന് ഫാബ്രിസ് പറഞ്ഞു.
രണ്ട് ചിത്രങ്ങളിലും താൻ ശ്രദ്ധിച്ച സമാനതകളെക്കുറിച്ച് ചോദിച്ചപ്പോൾ, ചിത്രത്തിന്റെ പശ്ചാത്തലം തന്റെ ഷോര്‍ട്ട് ഫിലിമുമായി വളരെ ചേര്‍ന്ന് നില്ക്കുന്നു എന്നതാണ് താൻ ആദ്യം ശ്രദ്ധിച്ചതെന്ന് ഫ്രഞ്ച് സംവിധായകൻ പറഞ്ഞു.
നിഷ്കളങ്കനായ ഭർത്താവ്’, ‘അഴിമതിക്കാരനായ’ പോലീസ് ഉദ്യോഗസ്ഥൻ, ‘അക്രമിയായ മറ്റൊരു ഭർത്താവ്, പ്രത്യേകിച്ച് മുഖം മറച്ച സ്ത്രീയുടെ ഫോട്ടോ എന്നിങ്ങനെ ചിത്രത്തിലെ സമാനതകള്‍ സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചു.