ലോക്സഭാ തിരഞ്ഞെടുപ്പിനായി പഞ്ചാബിലെ നാല് സീറ്റുകളില്‍ ഇടതു സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ജലന്ധര്‍, അമൃത്സര്‍, ഖദൂര്‍ സാഹിബ്, ഫരീദ്കോട്ട് മണ്ഡലങ്ങളില്‍ നിന്നുള്ള നാല് സ്ഥാനാര്‍ത്ഥികളെയാണ് സിപിഐ, സിപിഐഎം പാര്‍ട്ടികള്‍ പ്രഖ്യാപിച്ചത്.അമൃത്സറില് നിന്ന് ദസ്വീന്ദര്‍ കൗറും ഖദൂര്‍ സാഹിബില്‍ നിന്ന് കര്‍ഷക നേതാവ് ഗുര്‍ഡിയാല്‍ സിങ്ങും ഫരീദ്കോട്ടില്‍ നിന്ന് ഗുര്‍ചരണ്‍ സിംഗ് മാനുമാണ് സിപിഐ സ്ഥാനാര്‍ഥികള്‍.ട്രേഡ് യൂണിയന് നേതാവ് പുര്‍ഷോതം ലാല്‍ ബില്‍ഗയെ ജലന്ധറിലെ സ്ഥാനാര്‍ത്ഥിയായി സിപിഐഎമ്മും പ്രഖ്യാപിച്ചു.
പഞ്ചാബിലെ എഎപി, കോണ്‍ഗ്രസ് നേതാക്കളെ പഞ്ചാബിലെ ഇന്‍ഡ്യ ബ്ലോക്കില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനത്തില്‍ സിപിഐ നേതാക്കള്‍ വിമര്‍ശിച്ചു.ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ തങ്ങളുടെ അഹന്തയെ തൃപ്തിപ്പെടുത്താനാണ് കോണ്‍ഗ്രസില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് സിപിഐ സെക്രട്ടറി ബന്ത് സിംഗ് ബ്രാത്തും സിപിഐഎം സെക്രട്ടറി സുഖ്വീന്ദര് സിംഗ് സെഖോണും പ്രസ്താവനയില്‍ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പ്;കാസര്‍കോഡ് നിരോധനാജ്ഞ
പഞ്ചാബിലെ ബാക്കി ഒമ്പത് സീറ്റുകള്‍ പാര്‍ട്ടികള്‍ പിന്നീട് തീരുമാനിക്കുമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഗുര്‍നം കന്‍വാര്‍ അറിയിച്ചു. പഞ്ചാബിലെ മറ്റ് സീറ്റുകളില്‍ പാര്‍ട്ടി കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയില്ലെങ്കില്‍, ബിജെപി സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ തങ്ങള്‍ എഎപിയുടെയോ കോണ്‍ഗ്രസിന്റെയോ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.