മലയാള സിനിമാമേഖല ഇപ്പോൾ മൊത്തത്തിൽ കുത്തഴിഞ്ഞ് കിടക്കുകയാണല്ലേ കാരണം എല്ലാവർക്കും അറിയാം ഹേമ കമ്മിറ്റി റിപ്പോർട്ട്.റിപ്പോർട്ട് എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ പല പ്രമുഖർക്കും ഇപ്പോൾ പേടിയാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എത്ര വലിയ താരരാജാവാണെങ്കിലും പേടിക്കുക തന്നെ വേണം അല്ലേ , ഈ റിപ്പോർട്ട് വന്നതിന് പിന്നാലെ ഒന്നിന് പുറകെ ഒന്നായി ഓരോരുത്തരുടെയും തനിനിറം വെളിച്ചത്ത് വന്ന്കൊണ്ടിരിക്കുകയാണ് .അതിലെ ഒടുവിലത്തെ ഉദാഹരണം നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വ്യക്തിയായി പോയി എന്നതാണ് എല്ലാവരെയും ഞെട്ടിച്ചുകളഞ്ഞത്.
നടൻ നിവിൻ പോളിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് നിവിൻ പോളി പീഡിപ്പിച്ചു എന്നാണ് യുവതി പരാതി നൽകിയത്.പരാതി നൽകുക മാത്രമല്ല വിഷയത്തിൽ എറണാകുളം മൂന്നുങ്കൽ പോലീസ് കേസും എടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷം നവംബർ മാസത്തിൽ സിനിമയിൽ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് ദുബായിലേക്ക് വരാൻ ഒരു ഇടനിലക്കാരി മുഖേന ആവശ്യപ്പെട്ടെന്നും ദുബായിലെ ഹോട്ടൽ മുറിയിൽ വച്ച്പീ ഡിപ്പിച്ചു എന്നുമാണ് യുവതിയുടെ പരാതിയിൽ പറയുന്നത്.
പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് നിവിൻ പോളിക്കെതിരെ കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയുടെ മൊഴി അനുസരിച്ച് ആറ് പ്രതികൾ കേസിലുണ്ടെന്നാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഇതിൽ ആറാമത്തെ പ്രതിയാണ് നിവിൻ പോളി.ഇതൊരു കൂട്ടബലാത്സംഘം ആണെന്ന് യുവതിയുടെ പരാതിയിൽ നിന്ന് വ്യക്തമാണ്.
2023 നവംബര്‍-ഡിസംബര്‍ മാസത്തില്‍ ദുബായില്‍വെച്ചാണ് സംഭവം നടന്നതെന്നാണ് യുവതി പറയുന്നത്. സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം നൽകി ഇടനിലക്കാരിയായ ശ്രേയ പരാതിക്കാരിയായ യുവതിയെ ദുബായിൽ വെച്ച് എ.കെ സുനിൽ എന്ന നിർമാതാവിനെ പരിചയപ്പെടുത്തിക്കൊടുക്കുന്നു. നിർമാതാവുമായി സംസാരിക്കുന്ന സമയത്ത് അയാൾ യുവതിയെ ശാരാരികമായി ഉപദ്രവിച്ചു.തുടര്‍ന്ന് നിര്‍മാതാവിന്റെ ഗുണ്ടകളെപ്പോലെ നിവിന്‍ പോളി, ബിനു, ബഷീര്‍, കുട്ടന് എന്നിവര്‍ ഇടപെട്ടു.
ഇവര്‍ മൂന്നുദിവസത്തോളം അവിടെ യുവതിയെ പൂട്ടിയിട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിച്ചു. ലൈംഗികമായും പീഡിപ്പിച്ചു. മയക്കുമരുന്ന് കലക്കിയ വെള്ളമാണ് ഈ മൂന്ന് ദിവസവും തന്നതെന്നും യുവതി പറയുന്നുണ്ട്. വിഷയത്തില്‍ ജൂണില്‍ ലോക്കൽ പോലീസിൽ പരാതി നല്‍കിയിരുന്നു എന്നും എന്നാൽ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍നിന്ന് നല്ലതായ സമീപനം ഉണ്ടാകാതിരുന്നതിനെതുടർന്ന് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് വീണ്ടും പരാതി നല്‍കിയത്.
കുറ്റം തെളിയിക്കാന്‍ പോലീസ് നടത്തുന്ന എന്ത് തെളിവെടുപ്പിനും തയ്യാറാണ് തന്റെയും ഭര്‍ത്താവിന്റെയും ചിത്രം ചേര്‍ത്ത് ഹണി ട്രാപ്പ് ദമ്പതികള്‍ എന്ന തരത്തില്‍ വാര്‍ത്തകളും ഇവർ പ്രചരിപ്പിച്ചുഎന്നും യുവതി ആരോപിട്ടുണ്ട്.
പരാതിക്കാരിയുടെ വീട്ടിലെ ബെഡ്റൂമില്‍ ക്യാമറ സ്ഥാപിക്കുകയും വൈഫൈ ഉപയോഗിച്ച് യുവതിയുടെ ഭര്‍ത്താവിന്റെ ഫോണ്‍ ഹാക്ക് ചെയ്യുന്ന വിധത്തില്‍ ഈ സംഘം ക്രൂരത കാണിച്ചെന്നും ആരോപണമുണ്ട്.
നിവിന്‍ പോളിയുടെ ആരാധകരെ ഉപയോഗിച്ച് വീട് ആക്രമിക്കുമെന്നും കുടുംബത്തെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നുണ്ട്. ഈ ലെെംഗിക ആരോപണ വാർത്ത പുറത്ത് വന്നതിന് പിന്നാലെ തന്നെ നിവിൻ വാർത്ത സമ്മേളനം നടത്തുകയും വിഷയത്തിൽ പ്രതികരിക്കുകയും ചെയ്തിരുന്നു. തനിക്ക് ഈ പരാതിക്കാരിയായ യുവതിയെ അറിയില്ല ,കണ്ടിട്ടില്ല താൻ നിരപരാധിയാണ് .ഇത് തീർത്തും ഫെയ്ക് ആയിട്ടുള്ള ആരോപണമാണ് ഇതിൻ്റെ പിന്നിൽ വലിയൊരു ഗൂഢാലോചന ഉണ്ടാവാം എന്നെല്ലാമാണ് നിവിൻ പോളി മാധ്യമങ്ങളോട് പറഞ്ഞത്.
ആരോപണം വന്നതിന് പിന്നാലെ മറ്റുള്ള നടന്മാരെ പോലെ ഓടിഒളിക്കാതെ കൃത്യസമയത്ത് പ്രതികരണം നടത്തിയതിന് നിവിൻപോളിക്ക് സോഷ്യൽ മീഡിയയിൽ വലിയ പിന്തുണയാണ് ലഭിക്കുന്നത്.നിവിൻപോളി പറയുന്നത് പോലെ ഇതിന് പിന്നിൽ ഗൂഡാലോചന നടന്നിട്ടുണ്ടെങ്കിൽ അത് എത്രത്തോളം വിശ്വസനീയമാണെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്ന കാര്യമാണ് .അത്പോലെ യുവതിയുടെ ആരോപണം അങ്ങനെ അങ്ങ് തള്ളികളയാനും പറ്റില്ല.എന്തായാലും ഗൂഡാലോചനയും ,ലെെംഗിക ആരോപണവുമൊക്കെയായി സിനിമ മേഖല നല്ല അവിയൽ പരുവമായിട്ടുണ്ട്.