കോട്ടയം: വീണ്ടും വിവാദ പരാമർശവുമായി ബിജെപി നേതാവ് പി സി ജോർജ്. ഇരുപത്തിനാല് വയസിന് മുൻപ് പെൺകുട്ടികളെ കല്യാണം കഴിച്ചയയ്ക്കണം എന്ന അഭിപ്രായത്തിൽ താൻ ഇപ്പോഴും ഉറച്ച് നിൽക്കുകയാണെന്ന് അദ്ദേഹം പറഞ്ഞത്. “പെൺകുട്ടികൾ പിഴയ്ക്കാതിരിക്കട്ടെ” എന്നും പി സി കൂട്ടിച്ചേർത്തു.
ക്രിസ്ത്യാനികൾ 24 വയസിനു മുൻപു പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയ്യാറാകണം. യാഥാർഥ്യം മനസിലാക്കി രക്ഷിതാക്കൾ പെരുമാറണമെന്നുമായിരുന്നു പി സി ജോർജ് പറഞ്ഞത്. എന്നാൽ മുസ്ലീം പെൺകുട്ടികൾ ഇങ്ങനെ പോകുന്നില്ല. കാരണം 18 വയസ്സാകുമ്പോഴേ അവരെ കെട്ടിച്ചു വിടും. ക്രിസ്ത്യാനികൾ എന്തെങ്കിലും ജോലിയുണ്ടെങ്കിൽ 28 വയസ്സായാലും കെട്ടിക്കില്ല. ശമ്പളം ഇങ്ങുപോരട്ടെ ഊറ്റിയെടുക്കാമല്ലോ എന്ന വിചാരമാണ് പ്രശ്നമെന്നും പി സി വ്യക്തമാക്കി.
ഇതിനു മുൻപും പി സി വിവാദമായ പ്രസ്താവനകൾ ഇറക്കിയിരുന്നു. വിവാദ പരാമർശങ്ങൾക്ക് കോടതിയിൽ നിന്നും രൂക്ഷ ബിവിമര്ശനം നേരിയട്ടെ വ്യക്തികൂടെ ആയായിരുന്നു. കേരളത്തിൽ ലൗ ജിഹാദ് വർദ്ധിക്കുന്നുവെന്നു പി സി ആരോപിച്ചിരുന്നു. ലൗ ജിഹാദിലൂടെ മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമായിരുന്നു തിരിച്ചു കിട്ടിയത്. അതേസമയം വഖഫ് ബിൽ, വീണാ വിജയനെതിരായ കേസ്, എമ്പുരാൻ വിഷയങ്ങളിലും പി സി ജോർജ് പ്രതികരിച്ചിട്ടുണ്ട്.