വ്യാജ മദ്യത്തെ തടയാനും കൃത്യമായി കണക്കുകള്‍ സൂക്ഷിക്കുന്നതിനും ബെവ്കോ വഴി വിൽക്കുന്ന മദ്യകുപ്പികളിൽ ഏപ്രിൽ 1 മുതൽ പ്രത്യേക ഹോളോ ഗ്രാം പതിക്കും.വെയർഹൗസുകളിലും ഔട്ട് ലെറ്റുകളിലും പൊട്ടിപോകുന്ന മദ്യകുപ്പികളുടെ എണ്ണം ഉള്‍പ്പെടെ തിട്ടപ്പെടുത്താൻ പുതിയ സംവിധനത്തിലൂടെ കഴിയും.
മദ്യകമ്പനികള്‍ ഫാക്ടറികളിൽ സ്ഥാപിക്കുന്ന മെഷീൻ ഉപയോഗിച്ചാണ് ഹോളോ ഗ്രാം കുപ്പികളിൽ പതിപ്പിക്കുന്നത്. വ്യാജനെ തടയാനും അനധികൃത വിൽപ്പന തടയിടുന്നതിനുമാണ് ബെവ്ക്കോയുടെ മുദ്രപതിക്കുന്നത്. ഇപ്പോള്‍ ഒട്ടിക്കുന്ന ഹോളോഗ്രാം മാതൃകയിലുള്ള സ്റ്റിക്കർ കൊണ്ട് കാര്യമായ ഉപയോഗമില്ല. വ്യാജൻമാരും ഇതേ രീതിയിൽ ഹോളോ ഗ്രാം ഉപയോഗിക്കുന്നുണ്ട് . കൂടാതെ പുതിയ ഹോളോ ഗ്രാം മുദ്ര സ്കാൻ ചെയ്താൽ മദ്യ വിതരണക്കാരുടെ വിവരം, വെയർഹൗസിന്റെ വിശദാംശങ്ങൾ എന്നിവ ഉള്‍പ്പെടെ അറിയാനും കഴിയും .