രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ലോക്സഭാ മണ്ഡലമായ വയനാട്ടി രാഹൂല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം തെരഞ്ഞെടുപ്പില്‍ വലിയ ആവേശമാണ് നല്‍കിയത്.മറ്റ് ലോക്സഭ മണ്ഡങ്ങളിലും ദേശീയ നേതാക്കള്‍ മത്സരിക്കുന്നുണ്ടെങ്കിലും അതില്‍ നിന്നെല്ലാം വ്യത്യാസ്തമായി രാഹുലിന്റെ സാന്നിധ്യം വായനാടിലെ തെരഞ്ഞെടുപ്പിന് രാജ്യ ശ്രദ്ധ നല്‍കിയിട്ടുണ്ട്.മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ പൊറുതി മുട്ടിയ ഇന്ത്യയ്ക്ക് രാഹുല്‍ എന്ന ജനനായകന് നല്കുന്ന പ്രതീക്ഷ ചെറുത്തൊന്നുമല്ല.തെരഞ്ഞെടുപ്പിന് പത്രിക സമ്മര്‍പ്പണത്തിന് മുമ്പ് തന്നെ സീറ്റിങ്ങ് എം പിയായ രാഹുല്‍ തികഞ്ഞ ആത്മ വിശ്വാസത്തിലായിരുന്നു.കോണ്‍ഗ്രസ് നേത്യത്വവും വയനാട് ഒരു അനായാസ മണ്ഡലമാണെന്നും ഉറപ്പിച്ച് പറഞ്ഞിരുന്നു.

വയനാട് ജില്ലയിലെ മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി,കല്പറ്റ നിയമസഭാമണ്ഡലങ്ങളും കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ തുടങ്ങി ഏഴു നിയമസഭാ മണ്ഡലങ്ങളുള്‍പ്പെടുന്നതാണ് വയനാട് ലോക്സഭാ മണ്ഡലം.കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ വയനാട് ഒരിക്കലും ശ്രദ്ധാകേന്ദ്രമായിരുന്നില്ല,2019 ല്‍ രാഹുല്‍ ഗാന്ധി വരുന്നതുവരെ.2019-ല്‍ 4,31,770 വോട്ടിന്റെ കേരളം കണ്ട ഏറ്റവും വലിയ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് രാഹുല്‍ഗാന്ധിയെ ലോക്സഭയിലേക്കയച്ചത്.2019-ലെ
വയനാട്ടിലെ രാഹുലിന്റെ മത്സരം കേരളത്തിലെ യു ഡി എഫിന്റെ ജയം എളുപ്പമാക്കാന്‍ കുറച്ചൊന്നുമല്ല സഹായിച്ചത്.കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭാവി വയനാട്ടില്‍ ഊട്ടി ഉറപ്പിക്കാന്‍ ഇത്തവണയും രാഹുല്‍ ഗാന്ധി ഈ തെരഞ്ഞെടുപ്പുകളില്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് വിളകള്‍ക്ക് മിനിമം താങ്ങുവിലയുടെ നിയമപരമായ ഉറപ്പ്, ഗിഗ് തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷ, സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 5,000 കോടി രൂപ, സര്‍ക്കാര്‍ ജോലികളിലെ 30 ലക്ഷം വരെ ഒഴിവുകള്‍ നികത്തല്‍, സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് പരീക്ഷ പേപ്പര്‍ ചോര്‍ച്ച തടയുന്നതിനുള്ള നിയമങ്ങള്‍ എന്നിവ ഈ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു.

ഇതുകൂടാതെ, മഹാലക്ഷ്മി ഗ്യാരന്റി സ്കീമിന് കീഴില്‍ പാവപ്പെട്ട സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രതിവര്‍ഷം ഒരു ലക്ഷം രൂപ നേരിട്ട് നിക്ഷേപിക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ആദി ആബാദി പുര ഹക്ക്, അതായത്, കേന്ദ്ര സര്‍ക്കാര്‍ ജോലികളിലേക്കുള്ള എല്ലാ പുതിയ റിക്രൂട്ട്മെന്റുകളിലും സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ട്.കാലങ്ങളായി വയനാട്ടിലെ ജനങ്ങളെ വേട്ടയാടുന്ന വന്യജീവി ആക്രമണം ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് ചര്‍ച്ചകളില്‍ നിറഞ്ഞിരുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആനിരാജ വന്നതോടെ രണ്ട് ദേശീയ നേതാക്കള്‍ നേര്‍ക്ക് നേര് വരുന്ന മണ്ഡലമായി വയനാട് മാറി.
അതും ഇന്ത്യ മുന്നണിയിലെ ശക്തരായ രണ്ട് നേതാക്കള്‍.

രാഹുല്‍ ഗാന്ധിക്ക് മറ്റു സ്ഥാനാര്‍ഥികളെപ്പോലെ മണ്ഡലത്തില്‍ സദാ സാന്നിധ്യമാകാനാകാത്തതുകൊണ്ട് ഓരോ പ്രവര്‍ത്തകനും രാഹുല്‍ ഗാന്ധിക്ക് വോട്ടുറപ്പിക്കാന്‍ സ്വയം സ്ഥാനാര്‍ഥിയാകണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു നല്കിയ നിര്‍ദേശം.ജനം സ്വഭാവികമായി ഒഴുകിയെത്തുമെന്ന കണക്കു കൂട്ടലില്‍ ഇത്തവണയും വയനാട്ടിലാകെ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന റോഡ് ഷോ നടത്തിയിരുന്നു.
കെ സുരേന്ദ്രൻ എന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ മത്സരിക്കുമ്പോൾ, അനുപാതികമായൊരു വോട്ട് വർദ്ധനവ് ബിജെപിക്കുണ്ടാകും എന്ന പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പും.

അങ്ങനെ എങ്കിൽ മൂന്നായി വോട്ടുകൾ തിരിയുമ്പോൾ രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ വർഷത്തെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ കുറവ് ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് നിലവിൽ പ്രവചിക്കപ്പെടുന്നത്. വയനാട്ടിൽ നിന്ന് ജയിക്കുകയും അവിടെ നിന്ന് ലോക്സഭയിലേക്ക് എന്ന പ്രചാരണം പോലും ഇപ്പോഴും യുഡിഎഫ് ക്യാമ്പ് നടത്തുന്നുണ്ട്. എന്തായാലും അത്രയേറെ പ്രാധാന്യമുള്ള ഒരു മണ്ഡലമായാണ് യുഡിഎഫ് ഈ മണ്ഡലത്തെ വിശേഷിപ്പിക്കുന്നത്.എന്ത് തന്നെയായലും നേടിയ ജയം ആവര്‍ത്തിക്കാന്‍ രാഹുല്‍ ഗാന്ധി ഇത്തവണയും വയനാട്ടില്‍ നിന്നുതന്നെ ജനവിധി തേടുമ്പോള്‍ ജനങ്ങളുടെ മേലുളള വിശ്വാസം വാനോളമായിരുന്നു.അ വിശ്വാസത്തെ തെല്ലും തകർക്കാതെ വൻഭൂരിപക്ഷത്തിൽ വയനാടിന്റെ എം പിയായി വീണ്ടും രാഹുൽ ജനമനസ്സ് തൊടുന്നു.