ഭുവനേശ്വര്‍: പ്രണയബന്ധം തകരുന്നത് കുറ്റകൃത്യമല്ലെന്ന് ഒഡീഷ ഹൈക്കോടതി. ബന്ധം വിവാഹത്തില്‍ കലാശിക്കാതിരുന്നത് വ്യക്തിപരമായ കാരണങ്ങളാലാകാമെന്നും എന്നാല്‍ കുറ്റകൃത്യമായി കാണാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒമ്പത് വര്‍ഷത്തോളം നീണ്ട പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയതിന് പിന്നാലെ പൊലീസുദ്യോഗസ്ഥനായ യുവാവിനെതിരെ യുവതി നല്കിയ പീഡനപരാതി തള്ളി.
പരാതിക്കാരിയും യുവാവും 2012 മുതല്‍ പ്രണയത്തിലായിരുന്നു. എല്ലാ തകര്‍ന്നുപോയ വാഗ്ദാനങ്ങള്‍ക്ക് മേല്‍ സംരക്ഷണമോ, തകര്‍ന്നു പോയ ബന്ധങ്ങള്‍ക്ക് മേല്‍ ക്രിമിനല്‍ കുറ്റമോ ചുമത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. പ്രണയം ഇല്ലാതായത് ക്രിമിനല്‍ കുറ്റമായി കണക്കാക്കാനാകില്ലെന്നും ജസ്റ്റിസ് സഞ്ജീപ് പാനിഗ്രഹി പറഞ്ഞു.