ഇടുക്കി: ഈ കഴിഞ്ഞ ദിവസമാണ് ടെലിവിഷൻ ചർച്ചയ്ക്കിടെ വിവാദപ്രസ്താവന നടത്തിയതിന് ബിജെപി നേതാവ് പിസി ജോർജിന് കോടതി ജാമ്യം അനുവദിച്ചിരുന്നത്. ഇന്നലെ വീണ്ടും ഒരു വിവാദ പ്രസ്താവനയ്ക്ക് പി സി ജോർജ് തിരികൊളുത്തിയിരുന്നു .കേരളത്തിൽ ലൗ ജിഹാദ് വർധിക്കുന്നു എന്നും മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു എന്നുമായിരുന്നു പി സി ജോർജിന്റെ പ്രസ്താവന.
ഈ പ്രസ്താവനയ്ക്ക് പിന്നാലെ നിരവധി പേരാണ് വിമർശനങ്ങളുമായി രംഗത്തെത്തിയത് , കൂടാതെ ഈ പരാമർശത്തിൽ
ഇന്ന് കേസ് എടുക്കാനും സാധ്യതകളുണ്ട്. ഇതുവരെ മൂന്ന് പരാതികളാണ് പി സി ജോർജിനെതിരെ പൊലീസിന് ലഭിച്ചിരിക്കുന്നത്. തൊടുപുഴയിൽ നിന്നും പാലായിൽ നിന്നും പി.സി ജോർജിനെതിരെ ഡിജിപിക്കും പരാതി കിട്ടിയിട്ടുണ്ട് . മുസ്ലിം യൂത്ത് ലീഗാണ് ജോർജിനെതിരെ പാലായിൽ പരാതി കൊടുത്തത്. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിനെതിരായ പരാതിക്കാരും മുസ്ലിം യൂത്ത് ലീഗ് ആയിരുന്നു.