പാക്കിസ്ഥാനില്‍ ആശങ്ക പടര്‍ത്തി എം പോക്സ് കേസ് സ്ഥിരീകരിച്ചു.സൗദി അറേബ്യയില്‍ നിന്നും എത്തിയ മര്‍ദാര്‍ സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.ഓഗസ്റ്റ് മൂന്നാം തീയതിയാണ് പാകിസ്ഥാനിലെത്തിയത്.പെഷവാറില്‍ എത്തിയ യുവാവില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നു.പെഷവാറിലെ ഖൈബര്‍ മെഡിക്കല്‍ സര്‍വ്വകലാശാലയാണ് രോഗം സ്ഥിരീകരിച്ചത്.ആരോഗ്യവകുപ്പ് യുവാവിന്റെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്.രോഗിയുമായി അടുത്തിടപഴകിയവരുടെ പട്ടിക തയ്യാറാക്കും.സൗദി അറേബ്യയില്‍ നിന്നും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയും നിരീക്ഷിക്കുകും.