ലോകത്തിലെ അതിസമ്പന്നരുടെ ഏറ്റവും പുതിയ പട്ടികയില്‍ ഇടം നേടി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് യൂസഫലി ഇടംനേടിയത്. പട്ടികയില്‍ 487-ാം സ്ഥാനത്താണ് എം എ യൂസഫലി. 6.45 ബില്യണ്‍ ഡോളറാണ് യൂസഫലിയുടെ ആസ്തി. 500 പേരുടെ ലിസ്റ്റാണ് ബ്ലൂംബര്‍ഗ് പുറത്തുവിട്ടത്.
പട്ടികയിലുള്‍പ്പെട്ട ഏക മലയാളിയും ജിസിസിയില്‍ നിന്നുള്ള ഏക ഇന്ത്യന്‍ വ്യവസായിയുമാണ് യൂസഫലി. ഇന്ത്യയില്‍ നിന്ന് 12 വ്യവസായികളാണ് പട്ടികയില്‍ ഇടം പിടിച്ചത്.ടെസ്ല, സേപ്സ്എക്സ്, എക്സ് തലവന്‍ ഇലോണ്‍ മസ്കാണ് ലോകത്തിലെ അതിസമ്പന്നന്. മാര്‍ക്ക് സക്കര്‍ബര്‍ഗ് രണ്ടാം സ്ഥാനത്തെത്തി. 207 കോടി ഡോളറാണ് സക്കര്‍ബര്‍ഗിന്റെ ആസ്തി.