കള്ളകുറിച്ചി വിഷമദ്യ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ ഡി കൃഷ്ണകുമാർ,പി ബി ബാലാജി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്. കള്ളക്കുറിച്ചിയില്‍ 68 പേരുടെ ജീവനെടുത്ത ദുരന്തമാണിത്.
അന്വേഷണം കഴിയുന്നത്ര വേഗത്തിലാക്കാൻ സിബിഐക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വ്യാജമദ്യ വില്പനയും ഉപയോഗവും തടയുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടുവെന്നാണ് ഹർജിയിലെ വാദം. കളക്ടറെ സ്ഥലം മാറ്റിയതടക്കമുള്ള കാര്യങ്ങൾ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെടുന്നതിന് കാരണമായി.
വയറിളക്കം, ഛർദ്ദി, വയറുവേദന, തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.പാക്കറ്റുകളിലെത്തിച്ച വിഷമദ്യം കഴിച്ചാണ് ആളുകൾക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. പരിശോധനയിൽ മെഥനോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.