ഡല്‍ഹി: പ്രയാഗ്രാജില് നടക്കുന്ന മഹാകുംഭമേളയില്‍ പ്രധാന സ്നാനമായ മാഗി പൂര്‍ണിമ നാളെ നടക്കും. ഇതോടനുബന്ധിച്ച് തിരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. ഇന്ന് വൈകിട്ട് 5 മണി മുതല്‍ പ്രയാഗ് രാജ് നഗരത്തില്‍ മുഴുവന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും.
പ്രയാഗ് രാജ് വാഹന നിരോധിത മേഖലയായി പ്രഖ്യാപിക്കും. അവശ്യ സര്‍വീസുകള്‍ ഒഴികെ മറ്റു വാഹനങ്ങള്‍ പ്രയാഗ് രാജില്‍ അനുവദിക്കില്ല. ലക്ഷക്കണക്കിന് ഭക്തര്‍ എത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ അടിയന്തരയോഗം ചേര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തില്‍ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.