അകോല : കോണ്‍ഗ്രസിന്റെ ഭരണകാലത്ത് സംസ്ഥാനങ്ങളെയെല്ലാം സാമ്പത്തികമായി ചൂഷണം ചെയ്യുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്ര നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി അകോലയില്‍ നടന്ന റാലിയിലായിരുന്നു മോദിയുടെ വിമര്‍ശനം.
കോണ്‍ഗ്രസ് എവിടെ സര്‍ക്കാര്‍ രൂപീകരിച്ചാലും ആ സംസ്ഥാനം അവരുടെ റോയല്‍ ഫാമിലിയുടെ എടിഎം ആയി മാറും. എന്നാല്‍ മഹാരാഷ്ട്രയെ കോണ്‍ഗ്രസിന്റെ എടിഎം ആക്കി മാറ്റാന്‍ അനുവദിക്കില്ല. മോദി പറഞ്ഞു. കോണ്‍ഗ്രസിന്റെ വിഭജന രാഷ്ട്രീയത്തെ ഹരിയാനയിലെ ജനങ്ങള്‍ പരാജയപ്പെടുത്തിയത് പോലെ മഹാരാഷ്ട്രയും തള്ളണമെന്ന് മോദി ആവശ്യപ്പെട്ടു.
അംബേദ്കറുടെ പാരമ്പര്യത്തോടുള്ള കോണ്‍ഗ്രസിന്റെ സമീപനത്തേയും മോദി വിമര്‍ശിച്ചു. അംബേദ്കറുടെ സംഭാവനകളോടുള്ള പ്രതിബദ്ധത തെളിയിക്കാന്‍ കോണ്‍ഗ്രസിനെ പ്രധാനമന്ത്രി വെല്ലുവിളിച്ചു. സംസ്ഥാനത്തെ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഖാഡി അഴിമതിയുടെ പര്യായമാണെന്ന് പ്രധാനമന്ത്രി വിമര്‍ശിച്ചു.