മുംബൈ: മഹാരാഷ്ട്രയില്‍ മഹായുതി മന്ത്രിസഭാ ഇന്ന് വൈകിട്ട് നാല് മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നാഗ്പൂർ രാജ്ഭവനിൽ വെച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. കാബിനറ്റിൽ കൂടുതൽ വകുപ്പുകളും ബിജെപിയാകും കൈവശം വെക്കുകയെങ്കിലും ഷിൻഡെ – അജിത് പവാർ വിഭാഗങ്ങൾക്ക് വ്യക്തമായ പ്രാതിനിധ്യമുണ്ടാകും.30 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന. 15 പേര് ബിജെപിയില്‍ നിന്നും 12 പേര് ശിവസേനയില്‍ നിന്നും 7 പേര് എന്‍സിപിയില്‍ നിന്നും സത്യപ്രതിജ്ഞ ചെയ്തേക്കും.